Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ്‌ ഇന്ന് പുറത്തിറക്കും. 12 മണിക്ക് എ.ഐ.സി.സി. ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കുന്നത്. പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയും, മറ്റ് പല വാഗ്ദാനങ്ങളും പ്രകടന പതികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

അധികാരത്തില്‍ എത്തിയാല്‍ 12 മാസം കൊണ്ട് സര്‍ക്കാര്‍ തലത്തിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തും. നീതി അയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കും, ജി.എസ്.ടിയിലെ പോരായ്മകള്‍ പരിഗണിക്കുന്നതിനുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള നിരവധി വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉണ്ടായേക്കും.

സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടുള്ള പ്രകൃതി സംരക്ഷണം, പാവപ്പെട്ടവര്‍ക്ക് നിയമ സഹായം, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് രക്തസാക്ഷി പദവി, ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ നടപടികള്‍ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസമെടുത്താണ് പത്രിക തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *