Sat. Apr 20th, 2024
എറണാകുളം:

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ ദിലീപ് അപ്പീൽ നൽകി. അപ്പീൽ തീർപ്പാകും വരെ വിചാരണ നിർത്തിവയ്ക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. അടുത്ത മാസം അഞ്ചിന് വിചാരണ തുടങ്ങാനിരിക്കെ ആണ് പ്രതിയായ ദിലീപിന്റെ ഹർജി. കേസ് ഏത് ഏജൻസി അന്വേഷിക്കണം എന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് നേരത്തെ ദിലീപിന്റെ ഹർജി തളള്ളിയ ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.

അതേ സമയം, വനിതാ ജഡ്ജിയെ നിയോഗിച്ചുളള വിചാരണ ഒൻപതു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം സി.ബി.ഐ. കോടതിയിലെ വനിതാ ജഡ്ജി ഹണി വർഗീസിനായിരിക്കും വിചാരണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *