വായന സമയം: 1 minute
ഓച്ചിറ:

തട്ടിക്കൊണ്ടുപോയ രാജസ്ഥാനി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. പോക്‌സോ, ഐ.ടി. വകുപ്പുകള്‍ പ്രകാരമാണു കേസ്. പോക്‌സോ നിയമ പ്രകാരം ഇരയുടെയോ മാതാപിതാക്കളുടെയോ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.

പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി ഭക്ഷണം കഴിക്കുന്നതിന്റെയും പ്രതിപക്ഷനേതാവ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് അഭിഭാഷകനായ മുജീബ് റഹ്മാനാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഡി.ജി.പിക്കും കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഓച്ചിറ എസ്.ഐക്കും പരാതി നല്‍കിയത്.

Leave a Reply

avatar
  Subscribe  
Notify of