Wed. Jan 22nd, 2025

Day: March 22, 2019

പത്തനംതിട്ടയിലെ സസ്പെന്‍സ് തീരുന്നില്ല; കോണ്‍ഗ്രസ് പ്രമുഖന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം

പത്തനംതിട്ട: ബി.ജെ.പി.യുടെ സ്ഥാനാർത്ഥിപ്പട്ടിക നിർണയവും പ്രഖ്യാപനവും വൈകിച്ചത് പത്തനംതിട്ട മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു. പട്ടിക പ്രഖ്യാപനത്തെക്കുറിച്ചുള്ള ആകാംക്ഷയിലായിരുന്നു കേരളത്തിലെ ബി.ജെ.പി. പ്രവർത്തകർ. സ്ഥാനാർത്ഥി നിർണയം എളുപ്പം പൂർത്തിയാക്കുകയാണ് പതിവുരീതി.…

തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലുറപ്പു പദ്ധതി തൊഴിലാളി ദ്രോഹ പദ്ധതിയാണെന്നും, കുടിശ്ശികയായ വേതനം തൊഴിലാളികള്‍ക്ക് ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട്…

ഗവേഷണങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ നിയന്ത്രണം; ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്ന് ഡോ. മീന ടി. പിള്ള രാജി വെച്ചു

തിരുവനന്തപുരം: ഗവേഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട്, കാസർഗോഡ് കേന്ദ്ര സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്ന് ഡോ. മീന. ടി. പിള്ള രാജി…

തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മേഘാലയ സിനിമയ്ക്കു പുരസ്കാരം

തൃശ്ശൂർ: മേഘാലയ സിനിമയായ ‘മ അമ’ ക്ക് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഡൊമനിക് മെഗം സംഗ്മ ആണ് ചിത്രത്തിന്റെ…

ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്നു ബി.ജെ.പി.

കൊൽക്കൊത്ത: ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബി.ജെ.പി. തൃണമൂല്‍ പ്രവര്‍ത്തകര്‍, സംസ്ഥാന വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ…

പി. ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനു യുവതിയ്ക്ക് ഭീഷണി; റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിച്ചു

ഇരിട്ടി : വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സി.പി.എം. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നു ആരോപണം. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മി അറയ്ക്കലാണ് ആരോപണവുമായി…

സംവിധായകൻ കെ.ജി. രാജശേഖരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.ജി രാജശേഖരൻ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന കെ.ജി. രാജശേഖരൻ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1968ൽ ‘മിടുമിടുക്കി’…

ചട്ടലംഘനം: പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു

ബെംഗളൂരു: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച്‌ പൊതുപരിപാടിയില്‍ പ്രകാശ് രാജ് വോട്ടഭ്യര്‍ത്ഥിച്ചതിനെതിരെയാണ് കേസെടുത്തത്.…

ബി​.ജെ.​പിയെ വെട്ടിലാക്കി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കോ​ഴ ആ​രോ​പ​ണം; കർണ്ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ 1800 കോടി നല്‍കിയെന്നു വെളിപ്പെടുത്തല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാക്കി നില്‍ക്കെ ബി​.ജെ​.​യെ പി​ടി​ച്ചു​കു​ലു​ക്കി വ​ന്‍ അ​ഴി​മ​തി​യാ​രോ​പ​ണം. ബി.ജെ.​പി. കേ​ന്ദ്ര നേ​താ​ക്ക​ള്‍ 1800 കോ​ടി​യു​ടെ കോ​ഴ​പ്പ​ണം കൈ​പ്പ​റ്റി​യ​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.…

മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടമായി തിരഞ്ഞെടുപ്പിനെ കാണണമെന്ന് വി.എസ്

തിരുവനന്തപുരം: രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിനും, തകർക്കപ്പെടുന്നതിനും മുമ്പ് മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണ്ണായക പോരാട്ടമായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ കാണണം എന്ന് വി.എസ് അച്യുതാനന്ദൻ. നരേന്ദ്ര…