Mon. May 6th, 2024
ന്യൂ​ഡ​ല്‍​ഹി:

ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാക്കി നില്‍ക്കെ ബി​.ജെ​.​യെ പി​ടി​ച്ചു​കു​ലു​ക്കി വ​ന്‍ അ​ഴി​മ​തി​യാ​രോ​പ​ണം. ബി.ജെ.​പി. കേ​ന്ദ്ര നേ​താ​ക്ക​ള്‍ 1800 കോ​ടി​യു​ടെ കോ​ഴ​പ്പ​ണം കൈ​പ്പ​റ്റി​യ​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കാ​ര​വാ​ന്‍ ഇം​ഗ്ലീ​ഷ് മാ​ഗ​സി​ന്‍ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ട് ചു​വ​ടു​പി​ടി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ന്റെ ആ​രോ​പ​ണം. കര്‍ണ്ണാ​ട​ക​യി​ലെ ബി.​ജെ​.പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ് യെ​ദ്യൂ​ര​പ്പ​യാ​ണ് കേ​ന്ദ്ര നേ​താ​ക്ക​ള്‍​ക്ക് പ​ണം കൈ​മാ​റി​യ​ത്. ഇ​തിന്റെ തെ​ളി​വാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പിന്റെ​ പ​ക്ക​ലു​ള്ള യെ​ദ്യൂ​ര​പ്പ​യു​ടെ ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ണ്‍ ജ​യ്റ്റ്ലി, രാജ്‌നാഥ് സിം​ഗ് എ​ന്നി​വ​ര്‍​ക്ക് എതിരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്‌ ലോ​ക്പാ​ല്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പി കേന്ദ്രകമ്മിറ്റി 1000 കോടി രൂപയും, നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 150 കോടി, അരുണ്‍ ജെയ്‌റ്റ്‌ലി 150 കോടി, രാജ്‌നാഥ് സിംഗ് 100 കോടി, എല്‍.കെ.അദ്വാനി 50 കോടി, മുരളി മനോഹര്‍ ജോഷി 50 കോടി എന്നിങ്ങനെയാണ് കോഴ വാങ്ങിയതിന്റെ കണക്കുകള്‍ പുറത്തു വന്നത്. കര്‍ണ്ണാടകയില്‍ ഭരണത്തിലിരിക്കുമ്ബോള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പണം നല്‍കിയിട്ടുണ്ടെന്ന യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യെദ്യൂരപ്പയും, ബി.ജെ.പി നേതാവ് അനന്തകുമാറും നടത്തിയ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തിലെ ശബ്‌ദം ഇരുവരുടേതും തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *