Thu. Apr 25th, 2024
ബഹ്‌റൈൻ:

ബഹ്‌റൈനിൽ നിന്നുള്ള വിമാന സർവീസുകൾ ജെറ്റ് എയർവേസ് നിർത്തി വച്ചതിനെ തുടർന്ന് എയർ ഇന്ത്യ ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ, കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന് യാത്ര അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

വിദേശ വിമാന കമ്പനികളും ഈ റൂട്ടിൽ സർവീസുകൾ നടത്താൻ രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ട സമിതി വിമാന കമ്പനികൾക്കും ജനപ്രതിനിധികൾക്കും നിവേദനങ്ങൾ അയച്ചു.
സ്കൂൾ അവധി സമയത്ത് ഗൾഫിലേക്കും, തിരിച്ചും അവധിക്കാലം ചെലഴിക്കാൻ തയ്യാറായി നിൽക്കുന്ന പ്രവാസികൾക്ക് മതിയായ യാത്രാസൗകര്യം ഏർപ്പെടുത്തുവാൻ ജനപ്രതിനിധികൾ സമ്മർദ്ദം ചെലുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.

അവധിക്കാലത്ത് ഉണ്ടാവുന്ന തിരക്ക് പരിഗണിച്ച്, ഏപ്രിലിൽ നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സീറ്റുകൾ ഉള്ള വിമാനങ്ങളും മതിയായ കണക്ഷൻ സർവീസുകളും ഏർപ്പെടുത്തുവാൻ വിമാന കമ്പനികൾ തയ്യാറാകണമെന്നും ‘യാത്ര സമിതി’ ആവശ്യപ്പെട്ടു.

അടുത്തിടെ ബഹ്‌റൈനിൽ എത്തിയ ശശി തരൂർ എം.പിക്ക് സമിതി നേരിട്ട് നിവേദനം നൽകിയിരുന്നു. തിരുവനന്തപുരത്തേക്ക് കൂടുതൽ കണക്ഷൻ സർവീസുകൾ ഏർപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പും നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *