Thu. Apr 25th, 2024
ന്യൂ​ഡ​ല്‍​ഹി:

ബാ​ലാ​ക്കോ​ട്ടി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ല്‍ എ​ത്ര​പേ​ര്‍ മ​രി​ച്ചു​വെ​ന്ന ക​ണ​ക്ക് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ ബ്രി​ന്ദേ​ര്‍ സിം​ഗ് ധ​നോ​വ. ഞ​ങ്ങ​ള്‍ ല​ക്ഷ്യ​ത്തി​ല്‍ ത​ന്നെ ആ​ക്ര​മി​ച്ചു. എ​ന്നാ​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കെ​ടു​ത്തി​ട്ടി​ല്ല. ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ലെ​ത്തി​യോ ഇ​ല്ല​യോ എ​ന്ന​താ​ണ് സേ​ന നോ​ക്കു​ന്ന​ത്. നാ​ശ​ന​ഷ്ട​ത്തി​ല്‍ ക​ണ​ക്ക് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​യമ്പ​ത്തൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍​ക്കെ​തി​രാ​യ വ്യോ​മാ​ക്ര​മ​ണം ഫ​ല​പ്ര​ദ​മാ​യി​രു​ന്നെ​ന്നും ചീ​ഫ് മാ​ര്‍​ഷ​ല്‍ പ​റ​ഞ്ഞു.

ബോം​ബി​ട്ട​ത് വ​ന​ത്തി​ലാ​ണെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ​പാ​ക്കി​സ്ഥാ​ന്‍ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും ബി.​എ​സ്.​ ധ​നോ​വ ചോ​ദി​ച്ചു. ബാലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച്‌ രാഷ്ട്രീയവിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ വാര്‍ത്താ സമ്മേളനം. ‘എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.’ ബി എസ് ധനോവ പറഞ്ഞു.

അതേസമയം കേന്ദ്രവും പ്രതിരോധ മന്ത്രാലയവും സേനാ മേധാവിയും മരണസംഖ്യ സ്ഥിരീകരികരിക്കാത്ത സന്ദര്‍ഭത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നിരിക്കെ ബാലാകോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന പ്രസ്താവനയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നു. സൂറത്തില്‍ നടന്ന ബി.ജെ.പി റാലിയിലാണ് അധ്യക്ഷന്‍ അമിത് ഷാ വെളിപ്പെടുത്തല്‍ നടത്തിയത്. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന വേളയിൽ, ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിക്കാത്ത കണക്ക്  അമിത് ഷാ എന്തിനു പറയുന്നു എന്നത് സംശയകരമാണ്.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി റാലിയില്‍ ദില്ലി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എം.പി സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചുരുവിലെ പ്രസംഗം, വ്യോമാക്രമണം ബിജെപിക്ക് 22 സീറ്റുകള്‍ കൊണ്ടുവരുമെന്ന യെദിയൂരപ്പയുടെ പ്രസ്താവന തുടങ്ങിയവയും ബി.ജെ.പി നടത്തുന്ന മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വ്യോമാക്രമണത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷം സംശയിക്കാത്ത സാഹചര്യമാണ് ബി.ജെ.പി മുതലെടുപ്പിനായി ഉപയോഗിക്കുന്നത് എന്ന് കോൺഗ്ഗ്രസ്സ് എം.പിമാർ ആരോപിക്കുന്നു. ബി.ജെ.പിയുടെ നീക്കത്തെ പ്രതിരോധിച്ച്‌ പ്രതിപക്ഷ നേതാക്കളും കഴിഞ്ഞ ദിവസം മുതല്‍ പ്രസ്താവനയുമായി രംഗത്തെത്തിത്തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *