Sat. Apr 27th, 2024
തിരുവനന്തപുരം:

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം, ബോയന്‍, നായിഡു, കോടാങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ, ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് അനുസൃതമായി, കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍, ഭേദഗതി വരുത്തും.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിനു കീഴില്‍, 2003 ജൂണ്‍ ഒന്നിനു ശേഷം നിയമിതരായ 67 അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്കു, 2015 നവംബര്‍ 11 മുതല്‍ അംഗീകാരവും എ.ഐ.പി. സ്‌കൂള്‍ ജീവനക്കാര്‍ക്ക്, അര്‍ഹമായ സേവന-വേതന ആനുകൂല്യങ്ങളും നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *