Thu. Apr 25th, 2024
കൊച്ചി:

തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും അവധിക്കാല സ്പെഷൽ ട്രെയിനുകൾ.
തിരുച്ചിറപ്പളളിയിൽ നിന്നു ചെന്നൈ എഗ്മൂർ വഴി എറണാകുളത്തേക്കു അവധിക്കാല സ്പെഷൽ (06026) ട്രെയിനുണ്ടാകും. ഏപ്രിൽ 6 മുതൽ മേയ് 25 വരെയാണു പ്രതിവാര സ്പെഷൽ സർവീസ്. തിരുച്ചിറപ്പളളിയിൽ നിന്നു ഉച്ചയ്ക്കു 2.20 ന് പുറപ്പെടുന്ന ട്രെയിൻ 7.45 ന് ചെന്നൈ എഗ്മൂറിലും പിറ്റേദിവസം രാവിലെ 8.45 ന് എറണാകുളത്തും എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

തിരുവനന്തപുരം ചെന്നൈ അവധിക്കാല സ്പെഷൽ (06060) ഏപ്രിൽ 3 മുതൽ മേയ് 29 വരെ ബുധനാഴ്ചകളിൽ 3.45 ന് പുറപ്പെട്ട്, പിറ്റേ ദിവസം രാവിലെ 9.45 ന് ചെന്നൈയിലെത്തും. മടക്ക ട്രെയിൻ (06059) വ്യാഴാഴ്ചകളിൽ രാത്രി 7 ന് ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 11.45 ന് തിരുവനന്തപുരത്ത് എത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റേഷൻ.

Leave a Reply

Your email address will not be published. Required fields are marked *