ന്യൂനപക്ഷ വിഭാഗത്തിന് ഏഴു പുതിയ പരിശീലന കേന്ദ്രങ്ങള്‍ കൂടി

Reading Time: < 1 minute
തിരുവനന്തപുരം:

പി എസ് സി, യു പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനായി ഏഴു പുതിയ പരിശീലന കേന്ദ്രങ്ങള്‍ കൂടി. ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് പതിനേഴ് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് പുതിയ ഏഴെണ്ണം.

കൊല്ലം – കണ്ണനല്ലൂര്‍, ആലപ്പുഴ – കായംകുളം, എറണാകുളം – മട്ടാഞ്ചേരി, പാലക്കാട് – പട്ടാമ്പി, മലപ്പുറം – വളാഞ്ചേരി, കോഴിക്കോട് – പേരാമ്പ്ര, കണ്ണൂര്‍ – തലശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍. ഇതിനായി ഏഴു വീതം പ്രിന്‍സിപ്പല്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, യു ഡി ക്ലാര്‍ക്ക് എന്നിവരുടെ താത്കാലിക തസ്തികകള്‍ പുതിയതായി സൃഷ്ടിച്ച് ഉത്തരവായി. മുസ്ലീം, ക്രിസ്ത്യന്‍, ഈഴവ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരിശീലന കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താനാകുക.

Advertisement

Leave a Reply

avatar
  Subscribe  
Notify of