Sat. Apr 27th, 2024
ദുബായ്:

ലോ​ക കേ​ര​ള സ​ഭ​യു​ടെ പ​ശ്​​ചി​മേ​ഷ്യ മേ​ഖ​ലാ സ​മ്മേ​ള​നം, ദുബായി ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെയ്തു. ചടങ്ങിൽ, സ്​​പീ​ക്ക​ർ സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
വിദേശ ജോലി തേടുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന്​ നോര്‍ക്കാ റൂട്‌സിനു കീഴില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വനിതകള്‍ക്കായി മൈഗ്രേഷന്‍ ഫെലിസിറ്റേഷന്‍ കേന്ദ്രങ്ങളും, പാസ്‌പോര്‍ട്ട് ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രീ എംബാര്‍ക്കേഷന്‍- ഓറിയന്റേഷന്‍ സെന്ററുകളും ആരംഭിക്കും. ഇതോടെ വിദേശത്തു തനിച്ചു ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസികളുടെ സഹായത്തോടെ എന്‍.ആര്‍.ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപവത്കരിക്കും. കേരളത്തിനായി ഒരു എന്‍.ആര്‍.ഐ ബാങ്ക് തുടങ്ങുന്നതി​ന്റെ പ്രായോഗികതയും ചര്‍ച്ച ചെയ്യും. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്,​ നോര്‍ക്ക സൗജന്യമായി നടത്തും. നോര്‍ക്ക റൂട്‌സിന്റെ അംഗത്വകാര്‍ഡുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ ലഭ്യമാക്കാന്‍ വിവിധ വിമാന കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രവാസ കേരളം-ഒരു മധ്യപൂർവേഷ്യൻ അനുഭവം’ എന്ന വിഷയത്തിൽ സാഹിത്യകാരനായ ബെന്യാമിനും പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ് മേഖലാ സമ്മേളനത്തി​ന്റെ പ്രഖ്യാപനം നിര്‍വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി, കെ.സി.ജോസഫ് എം.എല്‍.എ, എം.എ യൂസഫലി, രവി പിള്ള, ഡോ.ആസാദ് മൂപ്പന്‍, നടി ആശാ ശരത് തുടങ്ങി പ്രമുഖർ രണ്ടു ദിവസം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ച ​രാ​വി​ലെ പ്ര​വാ​സി പ്ര​ശ്​​ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ പ്ര​മു​ഖ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​വ​ത്​​ക​രി​ച്ച ഏ​ഴ്​ സ്​​റ്റാ​ൻ​റി​ങ്​ ക​മ്മി​റ്റി​ക​ളു​ടെ ശുപാർശകൾ സമ്മേളനം ചർച്ച ചെയ്യും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന പ്രസംഗം നടത്തും. കഴിഞ്ഞ വർഷമാണ് ലോക കേരള സഭ നിലവിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *