Fri. Apr 26th, 2024
തൃശൂര്‍:

ആഘോഷങ്ങള്‍ക്ക് ഇനി വെടിക്കെട്ടുകള്‍ വേണ്ടെന്ന മുന്നറിയിപ്പുമായി കലക്ടര്‍ ടി വി അനുപമ. തൃശ്ശൂരില്‍ ഫാന്‍സി വെടിക്കെട്ടുകള്‍ക്കും അനുമതിയില്ല. എക്സ്പ്ലോസീവ് റൂള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കു മാത്രമേ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കൂവെന്നാണ് കലക്ടറുടെ തീരുമാനം.

വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ക്ക് സ്ഫോടക വസ്തു ലൈസന്‍സും നിര്‍ബന്ധമാണ്. വെടിക്കെട്ട് നിര്‍മാതാക്കള്‍ക്കും വെടിക്കോപ്പുകള്‍ക്കും പെസോയില്‍ നിന്നുള്ള ലൈസന്‍സും ഉണ്ടാവണം. പെസോ നിഷ്‌കര്‍ഷിക്കുന്ന ക്രമീകരണങ്ങള്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉണ്ടാവണമെന്നും കലക്ടര്‍ ടി വി അനുപമ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *