Wed. Jan 22nd, 2025
മാനന്തവാടി:

ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സഞ്ചരിക്കുന്ന മൃഗാശുപത്രി മന്ത്രി ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്ന പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നു മന്ത്രി പറഞ്ഞു. ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങളെയും 6 മൃഗാശുപത്രികളെയും കോർത്തിണക്കി തയാറാക്കുന്ന കലണ്ടറിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം.

പ്രത്യേകം സജ്ജീകരിച്ച വാഹനം, ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ, മരുന്നുകൾ എന്നിവയ്ക്കായി 20,50,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്ബി പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി വിജോൾ, പി കല്യാണി, ജോയ്സി ഷാജു അംഗങ്ങളായ പി ചന്ദ്രൻ, പി കെ അമീൻ, ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ്, ബി എം വിമല, സൽമ കാസ്മി, വി ബാലൻ, അസീസ് വാളാട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ ജയൻ.

ക്ഷീരസംഘം പ്രസിഡന്റുമാരായ എം എം ഹംസ, എൻ എം ആന്റണി, ബ്ലോക്ക് ക്ഷീരവികസന ഓഫിസർ വി കെ നിഷാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി പി ബാലചന്ദ്രൻ, വെറ്ററിനറി സർജൻ ഡോ എസ് ദയാൽ, സഞ്ചരിക്കുന്ന മൃഗാശുപത്രി മെഡിക്കൽ ഓഫിസർ ഡോ കെ ആനി എന്നിവർ പ്രസംഗിച്ചു.