Mon. Dec 23rd, 2024
കോഴിക്കോട്:

കോഴിക്കോട് പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്. നരയംകുളം സ്വദേശി ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.

ഇവരുടെ കൂടെയുണ്ടായിരുന്ന കായണ്ണ സ്വദേശി ശ്യാമിനെ എക്സൈസ് സംഘം പിടികൂടി പൊലീസിന് കൈമാറി. കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലായ ലതീഷ് ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.ഇരുവരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓഫീസിന്‍റെ ബോർഡുകളും ചില്ലുകളും അടിച്ചു തകർക്കുകയും ചെയ്തു.

ശേഷം ലതീഷ് ഓടി രക്ഷപ്പെട്ടു. ശ്യാമിനെ തടഞ്ഞുവച്ച എക്സൈസ് ഉദ്യോഗസ്ഥർ പൊലീസില്‍ എല്‍പിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ ഔദ്യോഗിക കൃത്യനിർവണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്. ലതീഷിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.