Wed. Jan 22nd, 2025
വൈത്തിരി:

മഴയിലും മഞ്ഞിലും പുതച്ചു വശ്യ മനോഹരമായ ചുരം കാണാൻ സഞ്ചാരികളുടെ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ മഴയും കോടമഞ്ഞും മൂടിയതോടെയാണ് ചുരം കൂടുതൽ സുന്ദരമായത്. നൂലിഴകൾ പോലെ മഴയും ഒപ്പം കോടമഞ്ഞും തണുപ്പുമായതോടെ സഞ്ചാരികൾക്കും യാത്രക്കാർക്കുമെല്ലാം ചുരം വേറിട്ടെ‍ാരു അനുഭവമായി.

ചുരം കോടമഞ്ഞിൽ മുങ്ങിയതോടെ പലരും വ്യൂ പോയിന്റിലും മറ്റിടങ്ങളിലുമെല്ലാം വാഹനങ്ങൾ നിർത്തുകയും ഫോട്ടോകളും വിഡിയോകളും പകർത്തുകയും ചെയ്യുന്നുണ്ട്. മഞ്ഞും മഴയും നിറഞ്ഞതോടെ വാഹനങ്ങളിൽ നിന്നുള്ള കാഴ്ച പരിധി കുറവായതിനാൽ വാഹനങ്ങൾ സാവധാനമാണ് ഇതിലേ കടന്നു പോകുന്നത്.

നിലവിൽ വ്യൂ പോയിന്റിലടക്കം വാഹനങ്ങൾ നിർത്താൻ അനുമതിയില്ല. എന്നാൽ, കൊവിഡിന്റെയും മറ്റു പശ്ചാത്തലത്തിൽ പെ‍ാലീസ് പരിശോധന കാര്യമായില്ലാത്തതിനാൽ വാഹനങ്ങൾ കൂടുതലായി ഇവിടെ നിർത്തുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.