കണ്ണൂർ:
പുതിയ സംരംഭകരെ സഹായിക്കാന്‍ താലൂക്കുതലത്തില്‍ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. കണ്ണൂരില്‍ ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംരംഭകര്‍ക്ക് ഇവിടെനിന്നു സഹായം നല്കാന് കഴിയണം.
അതിനായി പ്രഫഷനല്‍ രീതിയില്‍ വ്യവസായ വകുപ്പ് സംവിധാനങ്ങള്‍ പുനഃസംഘടിപ്പിക്കും. ജില്ല വ്യവസായ കേന്ദ്രവും നവീകരിക്കും. അദാലത്തുകള്‍ സ്ഥിരം സംവിധാനമായി ഉദ്ദേശിക്കുന്നില്ല.
നിലവിലെ സംവിധാനങ്ങളെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ഇനിയുള്ള വ്യവസായ വികസനത്തിൻറെ പ്രധാന ഭൂമികയായി ഉത്തരകേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഐ ടി, ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ എസ്ഐ ഡി സി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യം, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, ജില്ല കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കാര്‍ത്തിക്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവര്‍ സംസാരിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ പ്രശ്നങ്ങള്‍ സംരംഭകരുമായി നേരിട്ട് സംവദിച്ച് ‘മീറ്റ് ദി മിനിസ്റ്റര്‍’ അദാലത്ത്. വ്യവസായ വാണിജ്യ മന്ത്രി പി രാജീവിൻറെ നേതൃത്വത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന അദാലത്തില്‍ സ്വീകരിച്ച 94 പരാതികളില്‍ 44 എണ്ണം പരിഹരിച്ചു. പരാതിക്കാരൻറെ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു പരാതി മാറ്റിവെച്ചു.
27 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടവ, പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടവ, പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങി 22 പരാതികള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനായി മാറ്റിവെച്ചു. ഇതിന് പുറമെ 39 പരാതികളാണ് തത്സമയം സ്വീകരിച്ചത്. ഇവയുടെ വിശദാംശങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കും.