Mon. Dec 23rd, 2024
നേമം:

മലയിൻകീഴ് ഗവ ബോയ്സ് എൽ പി സ്കൂളിന് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബഹുനില മന്ദിരത്തി​ൻെറ നിർമാണോദ്ഘാടനം ഐ ബി സതീഷ് എം എൽ എ നിർവഹിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ വൽസലകുമാരി അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി സുരേഷ്കുമാർ, നേമം ബ്ലോക്ക് വൈസ് പ്രസിഡൻറ് എസ് ചന്ദ്രൻനായർ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് സുരേഷ് ബാബു, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ കെ വാസുദേവൻ നായർ, കൃഷ്ണപ്രിയ, ഒ ജി ബിന്ദു, എ ഇ ഒ ബീനകുമാരി, ഹെഡ്മിസ്ട്രസ് ആർ റമീല, എക്സിക്യൂട്ടിവ് എൻജിനീയർ വി സന്തോഷ്, എ ഇ എ ആർ അജിത്കുമാർ, പി ടി എ പ്രസിഡൻറ് മോഹനൻ നായർ, എസ് എം സി ചെയർമാൻ എം അനിൽകുമാർ, മലയിൻകീഴ് പഞ്ചായത്ത് സെക്രട്ടറി എം എ ബിന്ദുരാജ് എന്നിവർ പങ്കെടുത്തു.