Fri. Apr 26th, 2024

ആ​ല​ത്തൂ​ർ:

സിപിഎം വെ​ങ്ങ​ന്നൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ കെ ​ര​മ​യെ സിപിഎം ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ്​ ചെ​യ്തു. പ​ഞ്ചാ​യ​ത്ത് തിര​ഞ്ഞെ​ടു​പ്പി​ൽ വെ​ങ്ങ​ന്നൂ​ർ മേ​ഖ​ല​യി​ൽ വ​രു​ന്ന ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥിക​ളെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാം വാ​ർ​ഡി​ൽ​നി​ന്ന് ജ​യി​ച്ച ര​മ, വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ്ര​സി​ഡ​ൻ​റ് വ​നി​ത സം​വ​ര​ണ​മാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് വേ​ണ്ടി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഒ​ന്നാം വാ​ർ​ഡി​ലെ ആ​ശ പ്ര​വ​ർ​ത്ത​ക​യാ​ണ് ഇ​വ​ർ.

തിര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നാം വാ​ർ​ഡി​ൽ സിപിഎം വി​ജ​യി​ച്ചെ​ങ്കി​ലും ര​ണ്ടാം വാ​ർ​ഡി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ​പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​ടെ തോ​ൽ​വി​ക്ക്​ പി​ന്നി​ൽ ര​മ​യാ​ണെ​ന്നാ​ണ്​​ അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​​ണ്ടെ​ത്ത​ൽ.