Mon. Dec 23rd, 2024
കണ്ണൂർ:

അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് ചികില്‍സ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസിയു വാര്‍ഡ് തയ്യാറാക്കി. അതിഥി ദേവോഭവ എന്ന പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച വാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് അതിഥി തൊഴിലാളികളുടെ ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക്‌ സജ്ജമാക്കുന്നത്.

പി എം കെയര്‍ ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഏഴ് കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും അടങ്ങുന്ന ഐ സി യു, പത്തു കിടക്കകളുള്ള പ്രത്യേക വാര്‍ഡ് എന്നിവയാണ് ഈ ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ളത് .പദ്ധതിയുടെ ഉദ്ഘടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

സംസ്ഥാനത്ത് നേരത്തെ അതിഥി തൊഴിലാളികൾക്ക് ചികിത്സാ ഉറപ്പുവർത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി കൂടുതൽ മികച്ച ചികിത്സാ സൗകര്യം കണ്ണൂർ ജില്ലയിലെ രണ്ട് ആശുപത്രികളിൽ നടപ്പിലാക്കാൻ സാധിച്ചത് മികച്ച കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിനൊപ്പം പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ 75 ലക്ഷം രൂപ മുടക്കി 17 കിടക്കകളോട് കൂടിയ പ്രത്യേക വാര്‍ഡും ഒരുക്കുന്നുണ്ട്. 20 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും.