Tue. Nov 5th, 2024
മഞ്ചേരി:

നന്മയിൽ പൊതിഞ്ഞ പൊതിച്ചോർ വിതരണം നൂറുനാൾ പിന്നിട്ടു. കൊവിഡ്‌ കാലത്ത്‌ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്‌ഐ മഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ കഴിഞ്ഞ മേയിലാണ്‌ പൊതിച്ചോർ പദ്ധതി ആരംഭിച്ചത്‌. ഇതിനകം അരലക്ഷം പൊതിച്ചോർ വിതരണംചെയ്‌തു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രിക്ക് സമീപത്തെ ഹോട്ടലുകൾ അടച്ചു. ഈ സാഹചര്യത്തിൽ ഡിവൈഎഫ്‌ഐ പൊതിച്ചോർ പദ്ധതി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ തുണയായി. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികൾക്കാണ് ഓരോദിവസത്തെയും ഭക്ഷണവിതരണ ചുമതല.

പദ്ധതി ജനകീയമായതോടെ രണ്ടും നാലും പൊതി ആണ് ഓരോ വീടുകളിൽനിന്നും നൽകുന്നത്. വിതരണശേഷം ഇലയും കടലാസും ഡിവൈഎഫ്ഐ വൊളന്റിയർമാർ ശേഖരിക്കും.ഇതിനകം അരലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തെന്ന് ഭാരവാഹികൾ പറഞ്ഞു.

നൂറാംദിവസത്തെ ഭക്ഷണവിതരണം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീർ ഉദ്ഘാടനംചെയ്തു.ജില്ലാ കമ്മിറ്റിയംഗം അഡ്വ ബേനസീർ, ബ്ലോക്ക് പ്രസിഡന്റ് പി രതീഷ്, എം റഹ്മാൻ, കെ പി സെമീർ, കെ ദീപ എന്നിവർ സംസാരിച്ചു.