Thu. Dec 19th, 2024

കണ്ണൂർ:

കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ വളരെ വേഗത്തിൽ കുതിച്ച് കണ്ണൂർ കോർപറേഷൻ. കോർപറേഷൻ പയ്യാമ്പലം ഡിവിഷനിൽ (53) 18 നു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി. വാക്സീൻ വിതരണത്തിൽ ജില്ലയിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ തദ്ദേശ സ്ഥാപന വാർഡ് ആണ് പയ്യാമ്പലം.

തുടക്കത്തിൽ മികച്ച രീതിയിൽ നടന്ന കോർപറേഷന്റെ വാക്സീൻ വിതരണം ഇടക്കാലത്ത് വാക്സീൻ ലഭ്യത വളരെക്കുറഞ്ഞതോടെ പ്രതിസന്ധിയിലായിരുന്നു. മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വാക്സീൻ ലഭ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പയ്യാമ്പലത്തിനു പിന്നാലെ കൂടുതൽ ഡിവിഷനുകൾ 100 ശതമാനത്തിലേക്കു കുതിക്കുകയാണ്. കാനത്തൂർ, തായത്തെരു, തളാപ്പ് ഡിവിഷനുകളും തൊട്ടു പിന്നാലെയുണ്ട്. മൂന്നു ഡിവിഷനുകളിലും 18 നു മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 85 ശതമാനം പിന്നിട്ടു.