Thu. Dec 19th, 2024
തിരുവനന്തപുരം:

പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റെഷന്‍സ് ലിമിറ്റഡിലെ (ആർ പി എല്‍) തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാൻ സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ അഭ്യര്‍ഥന പ്രകാരം ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഗ്രാൻറ്​​ അനുവദിച്ചത്. തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കുന്നതിനായി റിഹാബിലിറ്റേഷന്‍ പ്ലാന്റെഷന്‍സ് ലിമിറ്റഡ് മാനേജ്‌മൻെറ്​, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി ചൊവ്വാഴ്​ച തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേരുന്നതിന് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.