Fri. Nov 22nd, 2024
എ​ട​പ്പാ​ൾ:

മേ​ൽ​പ്പാ​ല​ത്തിൻറെ കോ​ൺ​ക്രീ​റ്റ് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി. കി​ഫ്‌​ബി​യു​ടെ മൊ​ബൈ​ൽ ക്വാ​ളി​റ്റി മാ​നേ​ജ്മെൻറ്​ യൂ​നി​റ്റ് എ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.മൂ​ന്ന്​ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​നാ​ഫ​ലം വി​ജ​യ​ക​ര​മാ​യി​രു​ന്നു. ക്വാ​ളി​റ്റി എ​ൻ​ജി​നീ​യ​ർ സാ​ബു​കു​മാ​ർ, നി​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. കി​റ്റ്​​കോ സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റ്​ ബൈ​ജു ജോ​ൺ, ഏ​റ​നാ​ട് മാ​നേ​ജ​ർ ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​ത​ല​ത്തി​ൽ ടാ​റി​ങ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ബ​ല​പ​രി​ശോ​ധ​ന​യും ന​ട​ത്തും. കൈ​വ​രി​ക​ളു​ടെ പ്ര​വൃ​ത്തി ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി. മ​ഴ മാ​റി​യാ​ൽ ടാ​ർ ചെ​യ്യും.

അ​പ്രോ​ച്ച് റോ​ഡ്​ പ്ര​വൃ​ത്തി അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും. പെ​യി​ൻ​റി​ങ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം പാ​ല​ത്തി​ൻറെ തു​ണു​ക​ളി​ൽ എ​ട​പ്പാ​ളിൻറെ പൈ​തൃ​ക ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മേ​ൽ​പ്പാ​ല​ത്തി​ന്​ മു​ക​ളി​ൽ 20 മീ​റ്റ​ർ വീ​തം ഇ​ട​വി​ട്ട് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും. വ​ശ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ഉ​ണ്ടാ​കും. കെ​ൽ​ട്രോ​ണി​ൻറെ നേ​തൃ​ത്വ​ത്തി​ൽ സി​ഗ്​​ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും.

താ​ഴെ ഭാ​ഗം ഇ​ൻ​റ​ർ​ലോ​ക്ക് വി​രി​ച്ച് മ​നോ​ഹ​ര​മാ​ക്കും. പാ​ർ​ക്കി​ങ്ങി​നും മ​റ്റും ആ​വ​ശ്യാ​നു​സ​ര​ണം സ്ഥ​ലം ഉ​ണ്ടാ​കും. ഇ​തോ​ടൊ​പ്പം ശു​ചി​മു​റി​ക​ളും നി​ർ​മി​ക്കും.