Thu. Jan 23rd, 2025
കോ​ഴി​ക്കോ​ട്​:

ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ന്​ മി​ഴി​വേ​കാ​ൻ മ​ല​യാ​ളി ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ൾ. സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ൽ​ മൂ​ന്നു ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന​ത്. നൃ​ത്തത്തെ ​നെ​ഞ്ചോ​ടു ചേ​ർ​ത്തു​പി​ടി​ക്കു​ന്ന കോ​ഴി​ക്കോ​​ട്ടെ​ സി​യ​പ​വ​ലും ആ​ർ നി​ദ്ര​ദേ​വി​യും സ​ഞ്ച​ന ച​ന്ദ്ര​നു​മാ​ണ്​ ന​ട​ന​ഭാ​വ​ത്തി​ന്​ ചാ​രു​ത​പ​ക​ർ​ന്ന്​ ഭാ​ഷ​യും ദേ​ശ​വും​ അ​തി​രി​ടാ​ത്ത ‘ഭാ​ര​ത​നൃ​ത്ത’​ത്തി​ന്​ ചു​വ​ടു​ക​ളാ​ടു​ന്ന​ത്.

ഐ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​ൺ​ലൈ​ൻ ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ലാ​ണ്​ കോ​ഴി​ക്കോ​​ട്ടെ ഓം ​ഡാ​ൻ​സ്​ സ്​​കൂ​ളി​ലെ ന​ർ​ത്ത​ക​രാ​യ ഇ​വ​ർ പ​​ങ്കെ​ടു​ക്കു​ന്ന​ത്. മൂ​ന്നു​പേ​രും ചേ​ർ​ന്നു​ള്ള പു​ഷ്​​പാ​​ഞ്​​ജ​ലി​യും വ്യ​ക്​​തി​യി​ന​ങ്ങ​ളി​ൽ മൂ​ന്നു​പേ​രും വ​ർ​ണ​വും ചെ​യ്​​താ​ണ്​ നൂ​റു​ക​ണ​ക്കി​ന്​ ക​ലാ​ഗു​രു​ക്ക​ൾ കാ​ഴ്ച​ക്കാ​രാ​കു​ന്ന രാ​ഗ​ഭാ​വ​താ​ള​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ​ഓം ​സ്​​കൂ​ൾ ഡ​യ​റ​ക്​​ട​റും നൃ​ത്താ​ധ്യാ​പ​ക​നു​മാ​യ ഡോ ഹ​ർ​ഷ​ൻ സെ​ബാ​സ്​​റ്റ്യ​ൻ ആ​ൻ​റ​ണി​ക്കു കീ​ഴി​ലാ​ണ് മൂ​വ​രും ഭ​ര​ത​നാ​ട്യം പ​രി​ശീ​ലി​ക്കു​ന്ന​ത്.

സ​ഞ്ച​ന ച​ന്ദ്ര​ൻ നാ​ലു​വ​ർ​ഷ​മാ​യി നൃ​ത്തം പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്.ക​ഴി​ഞ്ഞ ലോ​ക്​​ഡൗ​ൺ കാ​ല​ത്താ​ണ്​ സി​യ പ​വ​ലും ആ​ർ നി​ദ്ര​ദേ​വി​യും പാ​ദ​ക്രി​യ​ക​ള്‍ അ​നു​സ​രി​ച്ചു​ള്ള അ​ട​വു​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. വി​നു അ​മ്പാ​ടി​യാ​ണ്​ ഇ​വ​ർ​ക്കു​ള്ള നൃ​ത്ത​ങ്ങ​ളു​ടെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്.

ദീ​പു തൃ​ശൂ​രും ക്രി​സ്​​റ്റി​ൻ പാ​ല​ക്കാ​ടു​മാ​ണ് രാ​ജ്യ​ത്തി​നു​പു​റ​ത്തു​ള്ള വേ​ദി​ക​ൾ മോ​ഹി​ച്ച്​ നൃ​ത്ത​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഇ​വ​രെ​ വേ​ദി​യി​ലേ​ക്ക്​ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. ദേ​ശീ​യോ​ദ്​​ഗ്ര​ഥ​നം ല​ക്ഷ്യ​മി​ട്ട്​ ​നൃ​ത്ത​മ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യപ്പെ​ട്ട് ഇ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.