Mon. Dec 23rd, 2024
മുക്കം:

കൊവിഡിനെ തോൽപിക്കാൻ ‘സഞ്ചരിക്കുന്ന കാർ സൂപ്പർമാർക്കറ്റ്’. ഗ്രാമീണ മേഖലയിൽ വാഹനത്തിരക്കോ ആൾത്തിരക്കോ ഇല്ലാത്ത ഊടുവഴികളിലൂടെയാണ് കാർ സൂപ്പർമാർക്കറ്റ് സഞ്ചരിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ ഉപ്പു തൊട്ട് കർപ്പൂരം വരെ നഗരസഭയിലെ ചേന്നമംഗല്ലൂർ പുൽപറമ്പ് സ്വദേശിയായ മുഹമ്മദ് കുട്ടിയുടെ ഓടുന്ന കാർ സൂപ്പർമാർക്കറ്റിൽ ലഭിക്കും. ചെറിയ ഗൃഹോപകരണങ്ങളും ലഭ്യം.

4 ടൂറിസ്റ്റ് ബസുകളുടെ ഉടമയായ മുഹമ്മദ് കുട്ടി കൊവിഡ് ലോക് ഡൗൺ പ്രതിസന്ധി കടുത്തതോടെയാണു ഉപജീവനത്തിനു സ്വന്തം കാർ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റാക്കി നിരത്തിലിറക്കിയത്. കാറിന്റെ വശങ്ങളിലും മുന്നിലും മറ്റുമായി അവശ്യ സാധനങ്ങൾ കെട്ടിവച്ചാണ് വിൽപനയ്ക്കെത്തുന്നത്. ടൂറിസ്റ്റ് ബസ് വ്യവസായത്തെ കോവിഡ് തകർത്തിരിക്കുകയാണ്.

വായ്പകളും നികുതികളും ഭാരമായി തീരുന്നു. ഇതെല്ലാമാണു സ്വന്തം കാർ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റാക്കാൻ മുഹമ്മദ് കുട്ടിയെ നിർബന്ധിതനാക്കിയത്.