Mon. Dec 23rd, 2024
മലപ്പുറം:

അഗ്നിരക്ഷാ നിലയത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് അത്യാധുനിക രീതിയിലുള്ള ഫോം ടെൻഡറും ബൊലേറോയും മലപ്പുറം അഗ്നിരക്ഷാ നിലയത്തിൽ എത്തി.ശനിയാഴ്ച രാവിലെ 11മണിക്ക് ഫയർ സ്റ്റേഷൻ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ പി ഉബൈദുല്ല എം എൽ എ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ കർമം നിർവഹിച്ചു. സിവിൽ ഡിഫെൻസ് വോളന്റീമാർക്കുള്ള പുതിയ യൂണിഫോം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി വിതരണം ചെയ്തു.ചടങ്ങിൽ മലപ്പുറം ഫയർ ഓഫീസർ ടി അനൂപ് അധ്യക്ഷത വഹിച്ചു.

വ്യവസായ ശാലകളിലും മറ്റുമുണ്ടാവുന്ന ദുർഘടമായ ഓയിൽ ഫയർ പോലെയുള്ള തീ പിടുത്തങ്ങളെ വളരെ പെട്ടെന്ന് അണക്കാൻ പറ്റുന്ന 4250 ലിറ്റർ വെള്ളവും 750 ലിറ്റർ ഫോമും സംഭരണശേഷിയും വാഹനത്തിൽ നിന്ന് തന്നെ നേരിട്ട് തീ അണക്കാൻ പറ്റുന്ന ഫിക്സഡ് മോണിറ്ററോട് കൂടിയുള്ളതാണ് പുതിയ ഫോം ടെൻഡർ. ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ,അസി സ്റ്റേഷൻ ഓഫീസർ സി ശിവശങ്കരൻ,സീനിയർ ഫയർ ആൻഡ്റെ സ്ക്യൂ ഓഫീസർമാരായ ബി വിജയകുമാർ, കെ പ്രതീഷ് മറ്റു സേനാഗംങ്ങളും പങ്കെടുത്തു.