കാടാമ്പുഴ:
കൊവിഡ് പ്രതിരോധ വാക്സിൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാറാക്കരയിൽ യു ഡി എഫ് നിൽപ് സമരം സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിക്കുക, ആൻറിജൻ പരിശോധന നടത്താനുള്ള ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുക, പൊതുജനങ്ങൾക്ക് വാക്സിൻ നൽകാതെ സി പി എം പാർട്ടി ബന്ധമുള്ള ആശുപത്രികൾക്ക് വാക്സിൻ മറിച്ച് നൽകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
എ സി നിരപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ സമരം കോട്ടക്കൽ മണ്ഡലം യു ഡി എഫ് ചെയർമാൻ വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വി കെ ഷെഫീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി സജ്ന, വൈസ് പ്രസിഡൻറ് ഉമറലി കരേക്കാട്, എ പി മൊയ്തീൻ കുട്ടി, അബൂബക്കർ തുറക്കൽ, ടി പി കുഞ്ഞുട്ടി ഹാജി, എ പി അബ്ദു, ഒ പി കുഞ്ഞി മുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, പി വി നാസിബുദ്ദീൻ, മുസ്തഫ തടത്തിൽ, എ പി ജാഫറലി, ജുനൈദ് പാമ്പലത്ത്, എം ശ്രീഹരി, സുരേഷ് ബാബു, എൻ കുഞ്ഞിമുഹമ്മദ്, സജിത നന്നേങ്ങാടൻ, കെ പി നാസർ, ഷംല ബഷീർ, ജാസിർ പതിയിൽ, മുബശ്ശിറ അമീർ, മുഫീദ അൻവർ എന്നിവർ സംസാരിച്ചു.