Sat. Dec 21st, 2024

പാലക്കാട്:

ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം കെ സുമിത്രൻ (52) ആണു പിടിയിലായത്. ചെന്നൈ–മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ പുലർച്ചെ നാലിനാണു സംഭവം.

ചെന്നൈയിൽനിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി ഉറങ്ങിക്കിടക്കുമ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. യുവതി ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടതിനെത്തുടർന്നു പാലക്കാട് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തി. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

By Rathi N