Thu. Mar 28th, 2024

ആലപ്പുഴ:

വ്യാജ അഭിഭാഷകയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്​​ രേഖകൾ പിടിച്ചെടുത്തു. നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യറുടെ ​വീട്ടിൽ നോർത്ത്​ സിഐ കെപി വിനോദ്​കുമാറി​ൻെറ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​. നിയമപഠനവുമായി ബന്ധപ്പെട്ടതും ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ചതുമായ വിവിധസർട്ടിഫിക്കറ്റുകളുടെ പകർപ്പുകളാണ്​ പിടിച്ചെടുത്തത്​. അതേസമയം ഒളിവിൽപോയ സെസിസേവ്യറെ കണ്ടെത്തുന്നതിന്​ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്​ പറഞ്ഞു.

ബാർ അസോസിയേഷൻ ഭാരവാഹികളോട്​ ​സെസി സേവ്യർ അംഗത്വം നേടിയതി​ൻെറയും തിരഞ്ഞെടുപ്പിൽ മത്സരിച്ച്​ വിജയിച്ചതടക്കമുള്ള കാര്യങ്ങളുടെ മിനിറ്റ്​സ്​ അടക്കമുള്ള രേഖകൾ തിങ്കളാഴ്​ച ഹാജരാക്കാൻ പൊലീസ്​ നിർദേശിച്ചിട്ടുണ്ട്​.

By Rathi N