Sun. Dec 22nd, 2024

മണ്ണുത്തി∙

മാടക്കത്തറ വെള്ളാനിശേരിയിൽ വീടുകയറി ആക്രമിച്ച കേസിൽ 3 പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിശേരി ചേറ്റകുളം വീട്ടിൽ നിശാന്ത്(24), വെള്ളാനിശേരി തോണിപ്പറമ്പിൽ വീട്ടിൽ സിവിൻ(22), വെള്ളാനിശേരി കുന്നുമ്മേൽ വീട്ടിൽ അഭി(27) എന്നിവരെയാണു എസിപി കെസി സേതുവിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച അർധരാത്രിയോടെ വെള്ളാനിശേരി പെരിങ്ങോട്ടിൽ സുനിലിന്റെ വീട്ടിൽ വാതിൽ ചവിട്ടിപ്പൊളിച്ചു സുനിലിനേയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സംഘർഷത്തിനിടെ വാതിലിന്റെ പാളി അടർന്നു വീണു സുനിലിന്റെ മകനു പരുക്കേറ്റിരുന്നു. സ്റ്റേഷൻ ഓഫിസർ പി പ്രദീപ് കുമാർ, എസ്‌ഐ ജയൻ, സീനിയർ സിപിഒ അനീഷ്, സിപിഒമാരായ അലക്‌സ്, ജെയ്‌നോ, സഹദ് എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

By Rathi N