Mon. Dec 23rd, 2024

കൊച്ചി:

കൊച്ചിൻ ഷിപ്‌യാർഡിൽ വൻ സുരക്ഷാ വീഴ്ച. ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിലായി. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി എത്തിയത്.

അബ്ബാസ് ഖാൻ എന്ന അസമിൽ നിന്നുള്ള ഐഡി കാർഡാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ജോലി ചെയ്ത ശേഷം ഇയാൾ മടങ്ങിപ്പോയപ്പോഴാണ് സംഭവം പുറത്തായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം ആൾമാറാട്ടമാണെന്നും പ്രതി അഫ്ഗാൻ സ്വദേശിയാണെന്നും പറഞ്ഞത്. പിന്നാലെ തിരഞ്ഞുനടന്ന പൊലീസ് കൊൽക്കത്തയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

By Rathi N