Sat. Apr 20th, 2024

പൂ​ക്കോ​ട്ടും​പാ​ടം:

അ​മ​ര​മ്പ​ല​ത്തെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൻറെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​ണ്​ പ​ഞ്ചാ​യ​ത്തി​ൽ കൊ​വി​ഡ് വ്യാ​പ​നം വർദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മ​ര​മ്പ​ലം കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി രം​ഗ​ത്ത്.വീ​ടു​ക​ളി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ത്ത​താ​ണ് അ​മ​ര​മ്പ​ല​ത്ത് കൊ​വി​ഡ് വ്യാ​പ​നം കൂ​ടാ​ൻ കാ​ര​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യം കു​റ​വു​ള്ള വീ​ടു​ക​ളി​ൽ ഒ​രാ​ൾ​ക്ക് പോ​സി​റ്റി​വാ​യാ​ൽ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചാ​ൽ വ്യാ​പ​നം കു​റ​ക്കാ​ൻ ക​ഴി​യും.

തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ൽ ടിപി​ആ​ർ നി​ര​ക്ക് അ​ഞ്ചി​ൽ താ​ഴെ​യാ​യി​ട്ടു​പോ​ലും അ​വി​ടെ പ​രി​ച​ര​ണ കേ​ന്ദ്രം നി​ർ​ത്ത​ലാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.പ്ര​സി​ഡ​ൻ​റ്​ കേ​മ്പി​ൽ ര​വി, വി​കെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഇ​കെ ഹം​സ, ജോ​ബി​ൻ തോ​മ​സ്, അ​മീ​ർ പൊ​റ്റ​മ്മ​ൽ, എംഎ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.