Wed. Jan 22nd, 2025

മങ്കൊമ്പ്:

മഴ കനത്തതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. രണ്ട്‌ ദിവസമായി ശക്തമായ മഴയാണ് കുട്ടനാട്ടിൽ. രണ്ടാം കൃഷി ഇല്ലാത്ത പാടങ്ങളും സമീപപ്രദേശങ്ങളിലെ വീടുകളും വെള്ളത്തിലായി.

പുളിങ്കുന്ന്, മങ്കൊമ്പ്, കവാലം, കൈനകരി, നെടുമുടി, തലവടി, മുട്ടാർ, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിൽ വീടുകളും റോഡും വെള്ളത്തിലാണ്. 
എസി റോഡിൽ വെള്ളം കയറിത്തുടങ്ങി. മങ്കൊമ്പ് ചതുർഥ്യാകരി റോഡും സിവിൽ സ്‌റ്റേഷൻ റോഡും വെള്ളംകയറിക്കിടക്കുയാണ്‌.

ബസ് സർവീസ് നിർത്തി.  മങ്കൊമ്പ് – കാവാലം, നാരകത്ര-വാലടി റോഡുകളിൽ പലയിടങ്ങളിലും വെള്ളം കയറി. രണ്ടാംകൃഷി ചെയ്യുന്ന പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തിയായാൽ ജലനിരപ്പ്‌ വീണ്ടുമുയരും.

By Rathi N