Sat. Jan 18th, 2025

തൃശൂർ∙

എഐസിസിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 1100 കേന്ദ്രങ്ങളിൽ ഇന്ധന വിലവർധനയ്ക്ക് എതിരെ ഡിസിസിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. ജില്ലാതല‌ ഉദ്ഘാടനം സ്വരാജ് റൗണ്ടിൽ ടിഎൻ പ്രതാപൻ നിർവഹിച്ചു. ഡിസിസി പ്രസിഡന്റ് എംപി വിൻസന്റ് അധ്യക്ഷത വഹിച്ചു.

പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, ജോസഫ് ടാജറ്റ് ,ലീലാമ്മ തോമസ്, ജോസ് വള്ളൂർ , സിഎസ് ശ്രീനിവാസൻ, സിഒ ജേക്കബ്, ഐപി പോൾ, സിബി ഗീത, കെഎച്ച് ഉസ്മാൻഖാൻ, ബൈജു വർഗ്ഗീസ്, രവി ജോസ് താണിക്കൽ, കെ ഗിരീഷ്‌കുമാർ,സിഡി ഏന്റോസ്, സജിപോൾ മാടശ്ശേരി, എന്നിവർ പ്രസംഗിച്ചു. സ്വരാജ് റൗണ്ടിനു ചുറ്റും അമ്പതോളം അടുപ്പുകളാണ് കൂട്ടിയത്. ഗ്യാസ് സിലിണ്ടറിന്റെ വലിയ മാതൃക തയാറാക്കി അതിനുള്ളിൽ മഹിളാ കോൺഗ്രസ് പ്രവർത്തക കയറി നിന്നു പ്രതിഷേ‌ധിച്ചു.

By Rathi N