Sun. Dec 22nd, 2024

ചാ​ല​ക്കു​ടി:

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആ​ർ ടെ​സ്​​റ്റ്​ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. മാ​സങ്ങൾക്ക്​ മു​മ്പ്​ ഇ​തി​നാ​യി യ​ന്ത്ര സം​വി​ധാ​നം എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ജി​ല്ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ ആ​ർടിപിസിആ​ർ ടെ​സ്​​റ്റി​ന് സൗ​ക​ര്യം ഉ​ള്ള​ത്.

ബെ​ന്നി ബ​ഹ​നാ​ൻ എംപി​യു​ടെ​യും ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്റെയും ആ​വ​ശ്യ​പ്ര​കാ​രം ജ്യോ​തി ല​ബോ​റ​ട്ട​റീ​സാ​ണ് 30 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ആ​ർടിപിസിആ​ർ മെ​ഷി​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.

നി​ല​വി​ൽ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ശേ​ഖ​രി​ച്ചി​രു​ന്ന സാ​മ്പി​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബി​ൽ എ​ത്തി​ച്ചാ​ണ് പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലെ​യും പ​രി​ശോ​ധ​ന ഇ​വി​ടെ ന​ട​ക്കു​ന്ന​തി​നാ​ൽ ഫ​ലം വ​രാ​ൻ മൂ​ന്ന് ദി​വ​സ​ത്തി​ല​ധി​കം കാ​ല​താ​മ​സ​മു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ടെ​സ്​​റ്റ്​ ആ​രം​ഭി​ക്കു​ന്ന​തോ​ടെ വ​ള​രെ വേ​ഗം ഫ​ലം ല​ഭി​ക്കും.

By Rathi N