Wed. Aug 27th, 2025

തൃശൂർ:

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി മൊബൈൽ ഫോണിന് റേഞ്ച് തേടി നടക്കുമ്പോൾ വിദ്യാർത്ഥിക്കു പാമ്പുർ കടിയേറ്റു. പഴയന്നൂർ വെന്നൂർ കുളമ്പ് കിഴക്കേതൊടി ഉണ്ണിക്കൃഷ്ണന്റെ മകൻ വിവേകിനെയാണു (16) പാമ്പു കടിച്ചത്. മൊബൈൽ കവറേജ് ഇല്ലാത്ത വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രി എട്ടോടെ വീടിനടുത്തുള്ള വയൽവരമ്പത്തു ചെന്നപ്പോഴാണു പാമ്പുകടിയേറ്റത്.

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിവേക് അപകട നില തരണം ചെയ്തതായി വീട്ടുകാർ പറഞ്ഞു.

By Rathi N