Fri. Apr 19th, 2024

വ​ണ്ടൂ​ർ:

ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന വ്യാ​ജ അ​ധ്യാ​പ​ക​ർ രം​ഗ​ത്ത്. വെ​ള്ളി​യാ​ഴ്ച വാ​ണി​യ​മ്പ​ലം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക്ക് വ​ന്ന ഫോ​ൺ കോ​ളി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വ​ണ്ടൂ​ർ സി ഐ​ക്ക് പ​രാ​തി ന​ൽ​കി.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു വി​ദ്യാ​ർ​ത്ഥി​നി​ക്ക്​ ഇ​ൻ​റ​ർ​നെ​റ്റ് മു​ഖേ​ന ഫോ​ൺ​വി​ളി വ​ന്ന​ത്.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ കൗ​ൺ​സ​ലി​ങ്​ ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ് വി​ളി​ച്ച​​ത് എ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് സം​സാ​രം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി. വാ​ണി​യ​മ്പ​ലം സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​തോ​ടെ ഞാ​ൻ വി​ളി​ക്കു​ന്ന​തും അ​തേ സ്കൂ​ളി​ൽ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് പു​റ​മേ ആ​ഴ്ച​യി​ൽ ദി​വ​സം 30 മി​നി​ട്ട് കൗ​ൺ​സ​ലി​ങ്​ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഇ​തി​നാ​യി സ്വ​ന്ത​മാ​യി ഫോ​ൺ ഇ​ല്ലെ​ങ്കി​ൽ ഫോ​ൺ ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.