26.2 C
Kochi
Thursday, September 23, 2021
Home Tags Online class

Tag: online class

റേഞ്ച് തേടിപ്പോയ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു

തൃശൂർ:ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി മൊബൈൽ ഫോണിന് റേഞ്ച് തേടി നടക്കുമ്പോൾ വിദ്യാർത്ഥിക്കു പാമ്പുർ കടിയേറ്റു. പഴയന്നൂർ വെന്നൂർ കുളമ്പ് കിഴക്കേതൊടി ഉണ്ണിക്കൃഷ്ണന്റെ മകൻ വിവേകിനെയാണു (16) പാമ്പു കടിച്ചത്. മൊബൈൽ കവറേജ് ഇല്ലാത്ത വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രി എട്ടോടെ വീടിനടുത്തുള്ള വയൽവരമ്പത്തു...

ഓൺലൈൻ പഠനം ഉറപ്പാക്കി വെള്ളനാട് സ്കൂൾ

വിളപ്പിൽ:വെള്ളനാട് ഗവ എൽപിഎസിൽ സമ്പൂർണ ഓൺലൈൻ പ്രഖ്യാപനവും ഡിജിറ്റൽ പഠനോപകരങ്ങളുടെ വിതരണവും ജി സ്റ്റീഫൻ എംഎൽഎ നിര്‍വഹിച്ചു. 712 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന 33 കുട്ടികൾക്കാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഉപകരണങ്ങളും ഒരു വർഷത്തെ ഡാറ്റയും സൗജന്യമായി നൽകിയത്.പിടിഎ പ്രസിഡന്റ് വി...

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം സ്കൂൾതല ഓൺലൈൻ ക്ലാസുകളും;ജൂൺ ഒന്നുമുതൽ അധ്യയനവർഷം

തിരുവനന്തപുരം:വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്താൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ സംവിധാനം നടപ്പാക്കാൻ ധാരണയായത്. വിക്റ്റേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ തുടരും.ഇതിനു പുറമെ വിദ്യാർത്ഥികളുമായി അതത് അധ്യാപകർ നേരിട്ട്...

പാറപ്പുറം ഇവർക്ക് പഠനമുറി

വണ്ണപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈൽ നെറ്റ്‌വർക്കിന് റേഞ്ചില്ലെങ്കിൽ പിന്നെ എന്തുചെയ്യും. റേഞ്ചുള്ളയിടത്ത്‌ പോയിരുന്നു പഠിക്കണം. പാറപ്പുറം പോലെ ഉയർന്ന പ്രദേശത്ത് കയറിയാൽ മാത്രമേ റേഞ്ച് കിട്ടൂ എന്നാണ് വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടി, കമ്പകക്കാനം, നാരങ്ങാനം, വട്ടത്തൊട്ടി പ്രദേശങ്ങളിലെ സ്ഥിതി. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍...

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയിഡഡ് കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. നിലവിൽ ഓൺലൈൻ ക്ലാസുകൾക്ക് അടക്കം നിരവധി അധ്യാപകരെ ആവശ്യമുള്ളപ്പോഴാണ് സർക്കാർ ഉത്തരവ്. ഒരു അധ്യാപകനെ മാത്രം നിയമിക്കാമെന്നും ആവശ്യമുണ്ടെങ്കിൽ അധ്യാപകനെ നിയമിക്കാതെ തൊട്ടടുത്ത കോളജിലെ ഇതേ വിഷയത്തിലെ ഓൺലൈൻ ക്ലാസ് പ്രയോജനപ്പെടുത്താനുമാണ് കോളജ്...

സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങി സര്‍ക്കാര്‍ 

തിരുവനന്തപുരം:സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആലോചന. സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ചർച്ചകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ തുടരുകയാണ്. പൊതുവിദ്യാലയങ്ങളിലെത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വൈറ്റ് ബോർഡ് യു ട്യൂബ് ചാനൽ വഴി സർക്കാർ ക്ലാസുകൾക്ക് ഇപ്പോള്‍ തുടക്കമിട്ടിട്ടുണ്ട്. എന്നാൽ...

ഓൺലൈൻ ക്ലാസ് സജ്ജീകരണങ്ങളിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍  ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച ഹൈക്കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കി. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ ഉചിതമായ ഫോറത്തിൽ പരാതി നൽകാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 89 കുട്ടികള്‍ക്ക് മാത്രമാണ് പഠന സൗകര്യം ഒരുക്കാനുള്ളതെന്നും, ഇവർക്ക് ഉടൻ...

സംസ്ഥാനം ഓൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജമെന്ന് സര്‍ക്കാര്‍ 

എറണാകുളം:സംസ്ഥാനം ഓൺലൈൻ ക്ലാസ്സുകൾക്ക് പൂർണസജ്ജമെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 872 വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇതിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണെന്നും, ഓൺലൈൻ ക്ലാസ്സുകൾ റെക്കോർഡ് ചെയ്തു എത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.വിദ്യാർത്ഥികള്‍ക്ക് ഓൺലൈൻ...

തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ രണ്ടാം ഘട്ട ഓണ്‍ലെെന്‍ ക്ലാസുകൾ

തിരുവനന്തപുരം:വിക്ടേഴ്സ് ചാനൽ വഴിയുള്ള രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. അറബി, ഉറുദു, സംസ്കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെയായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.  രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് പ്ലസ് വണ്‍ ഒഴികെയുള്ള ഒന്നു മുതൽ...

ഓൺലൈൻ പഠനത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല

കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ് പദ്ധതി സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി തള്ളി. ഇപ്പോൾ‌ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുന്നുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹർജി സിം​ഗിൾ ബഞ്ച്...