Thu. Apr 25th, 2024
രാ​ജാ​ക്കാ​ട്:

ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കാ​തി മ​ല​നി​ര​ക​ളി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​മാ​ണ് പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ടു​ന്ന​ത്.

മൂ​ന്നാ​റി​ൽ​നി​ന്ന് 40 കിലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഈ ​നീ​ല വ​സ​ന്തം. ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ക്കോ​ട​ൻ സി​റ്റി​യി​ൽ​നി​ന്ന്​ ര​ണ്ടു​കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കി​ഴ​ക്കാ​തി മ​ല​യു​ടെ താ​ഴ്‌​വാ​ര​ത്ത് എ​ത്താം. ഇ​വി​ടെ​നി​ന്ന്​ ചെ​ങ്കു​ത്താ​യ മ​ല​ക​യ​റി​യാ​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ട്ട​ത്​ കാ​ണാം.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൻ്റെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ തോ​ണ്ടി​മ​ല​യി​ൽ വ്യാ​പ​ക​മാ​യി നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തി​രു​ന്നു. മൂ​ന്ന് ഏ​ക്ക​റോ​ളം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മ​നോ​ഹ​ര​ദൃ​ശ്യം സ​ഞ്ചാ​രി​ക​ൾ​ക്ക് കോ​വി​ഡി​നെ തു​ട​ർ​ന്ന്​ കാ​ണാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

By Divya