Fri. Aug 8th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

വാഹനങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന തരത്തില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് ചക്രസ്തംഭന സമരം. ആംബുലന്‍സ് ഉള്‍പ്പെടെ അവശ്യസര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

By Divya