Mon. Dec 23rd, 2024
തിരുവനന്തപുരം:

വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വനം കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്. കോടികളുടെ കള്ളക്കടത്തിൽ നിന്ന് ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

കർഷകർക്കും ആദിവാസികൾക്കും എന്ന വ്യാജേനെ വിവാദ ഉത്തരവിറക്കിയവർക്കെതിരെ ആദിവാസി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ സർക്കാർ ഇനിയും മടിച്ച് നില്കുന്നത് എന്ത് കൊണ്ടാണ്? കേസിലെ അവസാനത്തെ കുറ്റക്കാരനും ശിക്ഷിക്കപ്പെടും വരെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ സമരമാർഗങ്ങളുമായി യുഡിഎഫ് മുന്നിലുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.

ബ്രണ്ണൻ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായിയുമായുള്ള പോർ വിളിയിൽ മരം കൊള്ള മുങ്ങി പോകുമോ എന്ന് ചില കോൺഗ്രസ്‌ നേതാക്കൾ സംശയിക്കുമ്പോൾ ആണ് സുധാകരൻ പ്രശ്നം ഉന്നയിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

By Divya