Fri. May 9th, 2025
കവരത്തി:

സ്വകാര്യ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കവരത്തി പൊലീസിന് മുന്നിലാണ് ഹാജരാവുക. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സിഅബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ രാജ്യദ്രോഹം, ദേശീയതക്കെതിരായ പരാമര്‍ശം എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ബിജെപി പ്രവര്‍ത്തകര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. തന്നെ കുടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്ന് ആയിഷ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

By Divya