Mon. Dec 23rd, 2024
ന്യൂ‍ഡൽഹി:

യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ച് സർവേ റിപ്പോർട്ട്. യുഎസിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽട്ട് ആണ് സർവേ നടത്തിയത്.

13 ലോകരാജ്യങ്ങളുടെ തലവൻമാരുടെ ജനപ്രീതിയിൽ 66% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മോദിക്ക് ഏറെ പിന്നിലാണ് എന്നതും ശ്രദ്ധേയം.

ഇറ്റാലിയുടെ പ്രധാനമന്ത്രി മാരിയോ ഗ്രാഘിയാണ് മോദിക്ക് തൊട്ടുപിന്നിലുള്ളത്. അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി മോദിയുടെ ജനപ്രീതി അൽപ്പം കുറച്ചതായും സർവേ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ലോകരാജ്യങ്ങളുടെ തലവൻമാരിൽ ജനപ്രീതിയിൽ മുന്നിൽ മോദി തന്നെയാണ്.

66% പിന്തുണ മോദിക്കുള്ളപ്പോൾ ബൈഡന് 53 ശതമാനവും ബോറിസ് ജോൺസണ് 44 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് 35 ശതമാനവുമാണ് പിന്തുണ. 2019ൽ 82% ആയിരുന്നു മോദിയുടെ റേറ്റിങ്.

ഒരു വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ റേറ്റിങ്ങിൽ 20 പോയിന്റുകൾ കുറ‍ഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും മോദിയുടെ റേറ്റിങ് കുറയാൻ കാരണമായെന്നാണു വിലയിരുത്തൽ. പൊളിറ്റിക്കൽ ഇന്റലിജൻസ് യൂണിറ്റ് വഴിയാണ് മോണിങ് കൺസൽട്ട് വിവരങ്ങൾ ശേഖരിക്കുന്നത്.

By Divya