Mon. Dec 23rd, 2024
ന്യൂഡൽഹി:

രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്നലെ ദില്ലിയിലെത്തിയ ചെന്നിത്തല ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ കാണുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തിലുള്ള അതൃപ്തി പരിഹരിക്കാനാണ് രാഹുൽ രമേശ് ചെന്നിത്തലയെ വിളിപ്പിച്ചത്.

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുൽ വിശദീകരിക്കും. മാറ്റം വേണമെന്ന പൊതുവികാരമാണ് ഹൈക്കമാൻഡിന് ലഭിച്ച സന്ദേശങ്ങളിൽ ഉണ്ടായിരുന്നത് എന്ന കാര്യം ബോധ്യപ്പെടുത്തും. പുതിയ ചുമതലകൾ നൽകുന്നതിൽ രമേശ് ചെന്നിത്തലയുടെ നിലപാടുകൂടി അറിഞ്ഞ് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്.

By Divya