Wed. Jan 22nd, 2025
കോഴിക്കോട്:

പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ ഏലംകുളത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിലേക്കാണ് ആദ്യം വിനീഷിനെ എത്തിച്ചത്. തീവച്ച ഷോപ്പിങ് കോംപ്ലക്സിലും സഞ്ചരിച്ച വഴികളിലും പ്രതിയെ പൊലീസ് എത്തിക്കും.

പെരിന്തൽമണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവെടുപ്പിന് ശേഷം പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

By Divya