Tue. Nov 5th, 2024
ന്യൂഡൽഹി:

ലോകത്ത്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നു. വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സാണ്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്​. ഒരു വർഷത്തിനുള്ളിലാണ്​ 20 ലക്ഷം പേർ കൊവിഡ്​ ബാധിച്ച്​ മരിച്ചതെങ്കിൽ അടുത്ത 20 ലക്ഷം പേർക്ക്​ ജീവൻ നഷ്​ടമായത്​ കേവലം 166 ദിവസത്തിനുള്ളിലാണെന്നും റോയി​ട്ടേഴ്​സ്​ വ്യക്​തമാക്കുന്നു.

അഞ്ച്​ രാജ്യങ്ങളിലാണ്​ കൊവിഡ്​ മരണത്തി​ൻറെ 50 ശതമാനവും നടന്നിരിക്കുന്നത്​. യുഎസ്​എ, ബ്രസീൽ, ഇന്ത്യ, റഷ്യ, മെക്​സികോ രാജ്യങ്ങളിലാണ്​ കൊവിഡ്​ മരണസംഖ്യ ഏറ്റവും കൂടുതൽ. പെറു, ഹംഗറി, ബോസ്​നിയ, ചെക്ക്​ റിപ്പബ്ലിക്​ തുടങ്ങിയ രാജ്യങ്ങളിലാണ്​ മരണനിരക്ക്​ ഏറ്റവും കൂടുതലെന്നും റോയി​ട്ടേഴ്​സ്​ അറിയിച്ചു.

നിലവിൽ കൊവിഡ്​ ​രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ്​. ഇപ്പോൾ സ്ഥിരീകരിക്കുന്ന 100 കൊവിഡ്​ കേസുകളിൽ 43 എണ്ണവും റിപ്പോർട്ട്​ ചെയ്യുന്നത്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ്​. കഴിഞ്ഞ മാർച്ചിന്​ ശേഷമാണ്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൊവിഡ്​ അതിവേഗത്തിൽ പടരാൻ തുടങ്ങിയത്​. കോവിഡി​ൻറെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളും രാജ്യങ്ങൾക്ക്​ മുന്നിൽ പ്രതിസന്ധിയാവുന്നുണ്ട്​.

By Divya