ചെന്നൈ:
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ ഡിഎംകെ സർക്കാർ തീരുമാനിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലാണ് സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നത്. ഹിന്ദു മതത്തിലെ ഏതു വിഭാഗത്തിലുള്ളവർക്കും ഇതിന് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്കു സർക്കാർ പരിശീലനം നൽകും. 36,441 ക്ഷേത്രങ്ങളാണു വകുപ്പിനു കീഴിലുള്ളത്. ഡിഎംകെ അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം ഉടൻ നടപ്പാക്കുമെന്നും വകുപ്പു മന്ത്രി പികെ ശേഖർ ബാബു അറിയിച്ചു. 200 പേരെയാണ് ഇത്തരത്തിൽ നിയമിക്കുക.
ക്ഷേത്രങ്ങളിലെ പൂജാവിധികൾ തമിഴിലാക്കാൻ നടപടിയെടുത്തതിനു പിന്നാലെയാണു പുതിയ തീരുമാനം. നിലവിൽ 47 ക്ഷേത്രങ്ങളിൽ സംസ്കൃതമൊഴിവാക്കി തമിഴിലാണു പൂജകൾ നടത്തുന്നത്.