Fri. Apr 26th, 2024
റിയാദ്:

സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ‘തവക്കല്‍ന’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും. സൗദി അറേബ്യയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആപ്ലിക്കേഷനാണിത്.

സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ നടപടി. നേരത്തെ സൗദി അറേബ്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചരുടെയും കൊവിഡ് രോഗം ബാധിച്ച് ഭേദമായവരുടെയും വിവരങ്ങള്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കോ അല്ലെങ്കില്‍ ഒരു വാക്സിനെടുത്ത ശേഷം 14 ദിവസം പിന്നിട്ടവര്‍ക്കോ കൊവിഡ് രോഗം ഭേദമായവര്‍ക്കോ നിലവില്‍ സൗദി അറേബ്യയില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമില്ല. യാത്ര പുറപ്പെടുന്ന സമയത്ത് തന്നെ ഈ വിവരങ്ങള്‍ അതത് വിമാനക്കമ്പനി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ പ്രവാസികള്‍ക്ക് സാധിക്കും.

ആപ് സൗദിക്ക് പുറത്ത് അപ്‍ഡേറ്റായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ നേരത്തെ നിരവധി പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.

By Divya