Wed. Jan 22nd, 2025
തൃശൂർ:

തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍ വരുന്ന മുറയ്ക്ക് റീ-ഷെഡ്യൂള്‍ ചെയ്ത് ലഭ്യമാക്കുന്നതാണെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

തൃശൂരിൽ ഇന്നലെ 1291 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1222 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,129 ആണ്.

തൃശൂര്‍ സ്വദേശികളായ 91 പേർ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 2,51,549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

By Divya