Fri. Nov 22nd, 2024
കാസർകോട്:

മരംമുറി വിവാദത്തിൽ പ്രതികരണവുമായി മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റവന്യുവകുപ്പിന്റെ ഉത്തരവ് സദുദ്ദേശപരമായി ഇറക്കിയതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും മരംമുറിച്ചെങ്കിൽ നടപടിയുണ്ടാവും എന്നും ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു.

1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഭൂമി പതിച്ചുനൽകിയയിടത്ത്‌ കർഷകൻ വച്ചതോ കിളിർത്തുവന്നതോ ആയ മരങ്ങൾ മുറിക്കാൻ മാത്രമാണ് അനുമതി നൽകിയത്. എല്ലാ തരം പട്ടയങ്ങളിൽനിന്നും മരംമുറിക്കാൻ പറ്റില്ല. ഉത്തരവിന് വിരുദ്ധമായി മരംമുറി നടന്നതോടെയാണ് ഉത്തരവ് പിൻവലിച്ചതും മറ്റൊരു ഉത്തരവ് ഇറങ്ങാതിരുന്നതും.

റവന്യൂ ഉത്തരവ് കർഷക സംഘടനകളുടെയും കൃഷിക്കാരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരുന്നു. 2005 ൽ കെ എം മാണി റവന്യൂ മന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമത്തിലെ കാര്യങ്ങളും പരിഗണിച്ചിട്ടുണ്ട്. മരവ്യാപാരികൾ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ല. ഒരു റോജിയെയും അറിയില്ല. നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല എന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.

By Divya